മസ്കത്ത്: കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് ഉയർത്തുന്ന ആശങ്കകൾ കാരണം ഫിലിപ്പീൻസ് ഒമാനിൽ നിന്നും മറ്റ് ഒൻപത് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കുള്ള വിലക്ക് ഓഗസ്റ്റ് അവസാനം വരെ നീട്ടിയതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
യാത്രാ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 16 മുതൽ ഓഗസ്റ്റ് 31 വരെ നീട്ടാനുള്ള കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ ശുപാർശ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ട് അംഗീകരിച്ചതായി പ്രസിഡന്റിന്റെ വക്താവ് ഹാരി റോക്ക് പ്രസ്താവനയിൽ പറഞ്ഞു.
മസ്കത്തിലെ ഫിലിപ്പൈൻ എംബസി ഫിലിപ്പൈൻസിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ഒമാനിലുള്ള ഫിലിപ്പിനോ പൗരന്മാർക്കായി ഓഗസ്റ്റ് 10 ന് രണ്ടാമത്തെ ഫ്ലൈറ്റ് ക്രമീകരിച്ചിരുന്നു.