OMANOMAN SPECIAL
ഇന്ത്യൻ പ്രസിഡന്റിന് സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ചു

ഇന്ത്യ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന് സുല്‍ത്താനേറ്റിന്റെ ആശംസകളറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിനാണ് സുൽത്താന്റെ സന്ദേശമയച്ചത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സുൽത്താനേറ്റിന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിക്കുന്നതായി സുൽത്താൻ വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിൽ പതിറ്റാണ്ടുകളുടെ സുഹൃത്ത് ബന്ധമാണ് നിലനിൽക്കുന്നതെന്നും സുല്‍ത്താന്‍ പറഞ്ഞു.