DETHOMANOMAN SPECIAL
കണ്ണൂർ മരക്കാർ കണ്ടി സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു

മസ്കത്ത്: കണ്ണൂർ മരക്കാർ കണ്ടി സ്വദേശി രഞ്ജിനി നിവാസിൽ അരിയാൽ പുരക്കൈ വിനോദ് കുമാർ മകൻ വിഷ്ണു വിനോദ് കുമാർ (29) ഹൃദയാഘാതം മൂലം ഒമാനിലെ സുവൈക്കിൽ മരണപെട്ടു
സുവൈക്കിൽ ഫോട്ടോഗ്രാഫർ ആയി ജോലി അനുഷ്ഠിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നതായിരുന്നു, പിന്നീട് മരണപ്പെട്ട നിലയിലാണ് കാണപ്പെട്ടത്.
മാതാവ്: പ്രസീത വിനോദ് കുമാർ
സഹോദരി: ഗ്രീഷ്മ.
ഭൗതിക ശരീരം സോഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, നടപടി ക്രമങ്ങൾക്കു ശേഷം സോഹാറിൽ തന്നെ സംസ്കരിക്കും മെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു