spot_img
spot_img
HomeOMANമെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാര്‍ (56) ആണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അവശതയിലായിരുന്നു ഇദ്ദേഹം. പുഴുവരിച്ചതിനെ തുടര്‍ന്ന് തലയിലുണ്ടായ മുറിവുകള്‍ ഉണങ്ങിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് കൂലിപ്പണിക്ക് ശേഷം മടങ്ങിവരുന്ന വഴിയില്‍ അനില്‍ കുമാര്‍ തെന്നിവീണത്. ഗുരുതര പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോവിഡ് പോസിറ്റീവ് ആയി. കോവിഡ് നെഗറ്റീവ് ആയ അദ്ദേഹം സെപ്റ്റംബര്‍ 27ന് ആശുപത്രിവിട്ടു.വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയിലും അരയിലും പുഴുവരിച്ചതായി കണ്ടെത്തിയത്. കഴുത്തിലിട്ടിരുന്ന കോളറും മലമൂത്രവിസര്‍ജനത്തിനായി ഉപയോഗിച്ചിരുന്ന ഡയപ്പറും മാറ്റിയിരുന്നില്ലെന്ന് അന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ വാര്‍ത്ത ആശുപത്രി അധികൃതര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: