Covid 19OMANOMAN SPECIAL
ഒമാനിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം മൂന്ന് ലക്ഷം കടന്നു; രോഗം മാറിയവര്‍ 96%

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 552 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,00,194 ആയി. പുതിയതായി 19 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,993 ആയി. രാജ്യത്ത് 256 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 116 പേർ ഐ.സി.യുവിലാണ്. ഇന്നലെ 34 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 288389 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 96.1 ശതമാനത്തിലെത്തി.