OMANOMAN SPECIAL
സോഹാറിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തം; ഒരാള്‍ മരിച്ചു.

മസ്കത്ത്: സോഹാറിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നാലുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) രക്ഷപ്പെടുത്തി. ഇന്നലെയുണ്ടായ തീപിടുത്തം വളരെ പ്രയാസപ്പെട്ട് ഇന്നാണ് അഗ്നിശമന സേനാംഗങ്ങളുടെ കഠിന പരിശ്രമത്തില്‍ നിയന്ത്രണ വിധേയമാക്കിയത്. മരണപ്പെട്ടയാള്‍ പ്രവാസിയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല.