താലിബാന് രാജ്യം പിടിച്ചെടുത്തതോടെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.
അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വാർത്ത സ്ഥിരീകരിച്ചു. വൈസ് പ്രസിഡൻ്റ് അമീറുള്ള സാലെയും പലായനം ചെയ്തവരില്‍ പെടുന്നുണ്ട്. എവിടേക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. കാബൂൾ എല്ലാ ഭാഗത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാൻ അഫ്ഗാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു. മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്കാണോ പോകുന്നതെന്ന് ലോകം ഉറ്റുനോക്കുകയാണ്.
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു
RELATED ARTICLES