മസ്കറ്റ്: യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈതിയും സംഘവും ഔദ്യോഗിക സന്ദർശനത്തിനായി സുല്ത്താനേറ്റിലെത്തി.
സീബ് എയർ ബേസിൽ എത്തിയ സംഘത്തെ സുൽത്താൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് (SAF) വൈസ് അഡ്മിറൽ അബ്ദുള്ള ബിൻ ഖമീസ് അൽ റൈസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സ്വീകരിക്കാന്‍ സുൽത്താനേറ്റിലെ യുഎഇയുടെ അംബാസഡറും എത്തിയിരുന്നു.