OMANOMAN SPECIAL
ചിത്രങ്ങളും ഫോട്ടോകളും എഡിറ്റ് ചെയ്യുവാന്‍ സൗകര്യമൊരുക്കി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് വെബില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഫോട്ടോകള്‍ അയക്കുന്നതിന് മുന്‍പ് അത് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. മൊബൈല്‍ എഡിഷന് തുല്യമായ വെബ് എക്സ്പീരിയന്‍സ് നല്‍കുന്നതാണ് ഈ പുതിയ ഫീച്ചര്‍. ഇതോടൊപ്പം മൊബൈല്‍ എഡിഷനിലേക്ക് പുതിയ ഇമോജികളും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ ഇമേജ് എഡിറ്റര്‍ ടൂള്‍
വാട്ട്സ്ആപ്പ് വെബ് ആപ്ലിക്കേഷനില്‍ ‘ഡ്രോയിംഗ് ടൂള്‍സ്’ ബണ്ടിലിന്റെ ഭാഗമാണ്, ഇതിലൂടെ ചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്നതിന് മുന്‍പ് എഡിറ്റ് ചെയ്യാന്‍ കഴിയും.
വാട്ട്സ്ആപ്പിന്റെ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളില്‍ ഈ സവിശേഷത ഇപ്പോള്‍ ലഭ്യമാണ്. ഫോട്ടോകള്‍ അയക്കുന്നതിന് മുന്‍പ് വേണ്ട രീതിയില്‍ മാറ്റം വരുത്തുവാനും ഇമോജി ഉള്‍പ്പെടുത്താനും ഫില്‍ട്ടറുകളും ടെക്സ്റ്റുകളും ചേര്‍ക്കാനും ഇതിലൂടെ സാധിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് വെബിലും ചിത്രത്തിന് മുകളില്‍ ടൈപ്പ് ചെയ്യാനും സ്റ്റിക്കറുകള്‍ ഒട്ടിക്കുവാനും കഴിയും, ക്രോപ്പ് ചെയ്യാനും സഹായിക്കും. സ്മാര്‍ട്ഫോണിലും കംപ്യൂട്ടറിലും ഇത് ഉപയോഗിക്കേണ്ട രീതി ഒന്നുതന്നെയാണ്. അതോടൊപ്പം 217 പുതിയ ഇമോജികള്‍ ഇപ്പോള്‍ വാട്ട്സപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പിന്റെ ബീറ്റ എഡിഷന് ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ ഈ പുതിയ ഇമോജികള്‍ ഉപയോഗിക്കുവാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡിലെ ബീറ്റ ടെസ്റ്ററുകള്‍ക്കായി വാട്ട്സ്ആപ്പ് ഈയിടെ ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും വാട്ട്സ്ആപ്പ് മേധാവി വില്‍ കാത്ത്കാര്ട്ടുമാണ് ഈ സവിശേഷത ആദ്യം സ്ഥിരീകരിച്ചത്. ഈ ആഴ്ച ആദ്യം, വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്റെ ബീറ്റ എഡിഷനില്‍ കുറച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍, ഫേസ്ബുക്കിങ് ഉടമസ്ഥതയില്‍ വരുന്ന വാട്ട്സ്ആപ്പില്‍ ഇപ്പോള്‍ ‘വ്യൂ വണ്‍സ്’ എന്ന ഫീച്ചര്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഫോട്ടോകളും, വീഡിയോകളും അയച്ചാല്‍ മെസ്സേജ് ലഭിക്കുന്ന വ്യക്തിയ്ക്ക് ഒരിക്കല്‍ മാത്രമേ അവ കാണാന്‍ സാധിക്കൂകയുള്ളൂ.
ചിത്രങ്ങളും ഫോട്ടോകളും എഡിറ്റ് ചെയ്യുവാന്‍ സൗകര്യമൊരുക്കി വാട്ട്സ്ആപ്പില്‍ പുതിയ സവിശേഷതകള്‍
‘വ്യൂ വണ്‍സ്’ ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ട് അയക്കുന്ന ഫോട്ടോകളും വിഡിയോകളും മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുവാന്‍ സാധ്യമായിരിക്കില്ല. നിങ്ങള്‍ അയച്ച മെസേജ് സ്വീകര്‍ത്താവ് ഒരിക്കല്‍ പോലും തുറന്ന് നോക്കിയില്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ ആ സന്ദേശം തനിയെ ഇല്ലാതാകും. എന്നാല്‍, സ്ക്രീന്‍ഷോട്ട്, സ്ക്രീന്‍ റെക്കോര്‍ഡിംഗ് തുടങ്ങിയ ഫീച്ചറുകള്‍ വഴി ഫോട്ടോകളും വിഡിയോകളും സേവ് ചെയ്യുന്നത് തടയുവാന്‍ ഈ ഫീച്ചറിനാകില്ല. ആന്‍ഡ്രോയ്ഡ് 2.21.14.3 എഡിഷന് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ പുതിയ സവിശേഷത ഉപയോഗിക്കാനാകുമെന്ന് വാട്ട്സ്ആപ്പ് അവകാശപ്പെടുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഐഒഎസ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭിക്കും.