Covid 19OMANOMAN SPECIAL
ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരത്തിലേക്ക്; പുതിയതായി രോഗം ബാധിച്ചത് 214 പേര്‍ക്ക്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 214 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,00,408 ആയി. പുതിയതായി 6 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,999 ആയി. രാജ്യത്ത് 244 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 107 പേർ ഐ.സി.യുവിലാണ്. ഇന്നലെ 28 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,88,702 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.1 ശതമാനത്തില്‍ തുടരുകയാണ്.