മസ്കത്ത്: സുല്‍ത്താന്റെ സായുധസേനയുടെ (SAF) ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ഖമീസ് അൽ റൈസിയും യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഹമദ് മുഹമ്മദ് താനി അല്‍ റുമൈതിയും തിങ്കളാഴ്ച അൽ മുർതഫാ ക്യാംപിലെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.
പരസ്പര താൽപ്പര്യമുള്ള സൈനിക കാര്യങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
യോഗത്തിൽ ഇരുഭാഗത്തുനിന്നും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.