OMANOMAN SPECIAL
ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നും ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കി

മസ്കത്ത്: ഇറാനിൽ നിന്നും ഇറാഖിൽ നിന്നും സുൽത്താനേറ്റിലെത്തുന്നവര് ഇനിമുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലിരിക്കണമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ഇന്നലെയാണ് ഇതുസംബന്ധിച്ച് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്. ഇറാക്ക് റിപ്പബ്ലിക്ക്, ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാവർക്കും സ്ഥാപനപരമായ ക്വാറന്റൈൻ ബാധകമാകും. ഈ രണ്ട് രാജ്യങ്ങളിൽ നിന്നും വരുന്ന ഒമാനി പൗരന്മാരും ക്വാറന്റൈനില്‍ കഴിയണം. സുൽത്താനേറ്റിൽ എത്തുന്നതിന് മുമ്പുള്ള 14 ദിവസങ്ങളിൽ മറ്റേതെങ്കിലും രാജ്യത്ത് നിന്ന് മേൽപ്പറഞ്ഞ രാജ്യങ്ങളിലൂടെ കടന്നുപോയാലും ക്വാറന്റൈന് പാലിക്കേണ്ടിവരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വ്യക്തമാക്കി.
തീരുമാനം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരും.