Covid 19KeralaOMANOMAN SPECIAL
മൂന്നാം ഡോസ് വാക്സിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; കണ്ണൂരിലെ പ്രവാസിയുടെ ഹരജിയിലാണ് നിലപാടറിയിച്ചത്

കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്സിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. മൂന്നാം ഡോസിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
മൂന്നാം ഡോസിന് അനുമതി നല്കാന് നിലവില്‍ നിയമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സൗദിയില്‍ കോവാക്സിന് അംഗീകാരം ഇല്ലാത്തതിനാലാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയതെന്ന് ഹരജിക്കാരനും പറഞ്ഞു. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിന് ഇതുവരെ പല ലോകരാജ്യങ്ങളും അനുമതി നല്‍കിയിട്ടില്ല.
സൗദി അറേബ്യയും കോവാക്സിന് അംഗീകാരം നല്‍കിയിട്ടില്ല.
ലോകാരോഗ്യസംഘടനക്ക് മുമ്പാകെ അനുമതിക്കായുള്ള കോവാക്സിന് അപേക്ഷ എത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല.