OMANOMAN SPECIAL

ഒമാനിൽ 147 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് ബാധിച്ചു; ഐ.സി.യു രോഗികള്‍ കുറയുന്നു

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 147 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,00,728 ആയി. പുതിയതായി 6 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,013 ആയി. രാജ്യത്ത് 222 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 95 പേർ ഐ.സി.യുവിലാണ്. ഇന്നലെ 22 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,89,130 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.1 ശതമാനത്തില്‍ തുടരുകയാണ്.

Related Articles

Close
%d bloggers like this: