OMANOMAN SPECIAL
ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച മൂന്ന് പ്രവാസികള്‍ ഒമാന്‍ പോലീസിന്റെ പിടിയിലായി

മസ്കത്ത്: മസ്കത്തിലെ ഒരു സ്വകാര്യ വെയർഹൗസിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ച മൂന്ന് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഇലക്ട്രിക്കൽ മെറ്റീരിയലുകളും ഉപകരണങ്ങളും അടങ്ങിയ ഒരു സ്വകാര്യ വെയർഹൗസിൽ നിന്ന് ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് ഏഷ്യൻ പൗരന്മാരെയാണ് മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. അവർക്കെതിരായ നിയമ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.