മസ്കത്ത്: ആരോഗ്യം, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, ടെക്നിക്കൽ ജോലികളിൽ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്ന് തൊഴിൽ മന്ത്രാലയം റോയൽ എയർഫോഴ്സ് ഓഫ് ഒമാനുമായി (RAFO) ചേര്‍ന്ന് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 18 മുതൽ 26 വരെ തൊഴില്‍ അപേക്ഷകൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സിവിൽ, മിലിട്ടറി മേഖലകളിലെ 12,000 ജോലികൾ ഉൾപ്പെടെ ഈ വർഷം 32,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള തൊഴിൽ സംരംഭങ്ങൾ വേഗത്തിലാക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവിട്ടിരുന്നു.
സർക്കാർ വകുപ്പുകളുടെ യഥാർത്ഥ ആവശ്യങ്ങൾക്കനുസൃതമായി താൽക്കാലിക കരാർ അടിസ്ഥാനത്തിൽ പൊതുമേഖലയിൽ 2,000 തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം പൊതുമേഖലയിൽ മൊത്തം 1 ദശലക്ഷം മണിക്കൂർ പാർട്ട് ടൈം ജോലി നൽകുന്നതും പിന്തുണയ്ക്കുന്നതും തൊഴിൽ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ഇങ്ങനെ പുതുതായി നിയമിക്കപ്പെട്ട ഒമാനികളുടെ വേതനം 200 ഒമാന്‍ റിയാലാണ്.