OMANOMAN SPECIAL
അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡില്‍ ഒമാന്‍ ദേശീയ ടീം പങ്കെടുക്കും

മസ്കത്ത്: 2021 ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 15 വരെ നടക്കുന്ന ഫിഡ് ഓൺലൈൻ ചെസ്സ് ഒളിമ്പ്യാഡിൽ ഒമാന്‍ ദേശീയ ചെസ്സ് ടീം പങ്കെടുക്കും.
അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ 163 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുക.
ദേശീയ ചെസ്സ് ടീമിനെ പ്രതിനിധീകരിച്ച് വിവിധ വിഭാഗങ്ങളിലായി 6 കളിക്കാരാണ് മത്സരിക്കുക.
പുരുഷ വിഭാഗത്തിൽ സലിം അൽ അമ്രി, അമിൻ അൽ അൻസി എന്നിവരും വനിതാ വിഭാഗത്തിൽ അനത്ത് അൽ ഐസായി, അൽ അനൂദ് അൽ ഗഫ്രി എന്നിവരും യൂത്ത് വിഭാഗത്തിൽ ഹമൂദ് അൽ ബുസൈദി, റാവാൻ അൽ ബലൂഷി എന്നിവരുമാണ് ഒമാനെ പ്രതിനിധീകരിക്കുകയെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.