OMANOMAN SPECIAL

ഒമാനിൽ 186 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് ബാധിച്ചു

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 186 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,00,914 ആയി. പുതിയതായി 7 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,020 ആയി. രാജ്യത്ത് 196 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 86 പേർ ഐ.സി.യുവിലാണ്. ഇന്നലെ 20 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Close
%d bloggers like this: