OMANOMAN SPECIAL
ഒമാനോണം ഇത്തവണ ഓണ്‍ലൈന്‍ ഓണം; ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി

മസ്കത്ത് : കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്ക് മാറ്റമില്ലെങ്കിലും ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസ ലോകം. മാസങ്ങള്‍ നീളുന്ന ഓണപ്പരിപാടികള്‍ ഇത്തവണയില്ലെങ്കിലും കസവുമുണ്ടും സാരിയും കടകളില്‍ വില്പന പൊടിപൊടിക്കുന്നുണ്ട്. സദ്യ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് റൂമുകളിലെത്തിക്കാന്‍ ഹോട്ടലുകളും തയ്യാറായി കഴിഞ്ഞു.
ഓണ വിപണിയിലെ മറ്റൊരു താരം പച്ചക്കറിയാണ്. പൂക്കളും വിപണിയിലിടം പിടിച്ചിട്ടുണ്ട്.