Covid 19EntertainmentOMANOMAN SPECIAL
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സീന് അടുത്ത മാസം മുതല്‍

ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സീന് അടുത്ത മാസം മുതല്‍ നല്കി തുടങ്ങിയേക്കുമെന്ന് ഐ സി എം ആര്. ഇതിനുളള അനുമതിക്കായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാകും വാക്സീന് നല്‍കുക. കുട്ടികളില്‍ വാക്സീനുകളുടെ ട്രയല്‍ പുരോഗമിക്കുകയാണ്. നേരത്തെ കോവിഷീല്‍ഡിന്റെ സൈക്കോവ്-ഡിയുടെയും ഒന്നാംഘട്ട ട്രയല്‍ കുട്ടികളില്‍ പൂര്‍ത്തിയാക്കിയിരുന്നു.
കൊവാക്സിന്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയല്‍ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സൈഡസ് കാഡില്ല വാക്സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് അനുമാനിക്കുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ക്കും കോവിഡ് വാക്സിന് നല്കിക്കഴിഞ്ഞാല് രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണമായും സ്കൂളുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.