DETHOMANOMAN SPECIAL
കോഴിക്കോട് കക്കാട്ടിൽ സ്വദേശി ഒമാനിലെ സലാലയിൽ മരണപ്പെട്ടു

സലാല: കോഴിക്കോട് കക്കാട്ടിൽ നിട്ടൂർ സ്വദേശി പനയംകോട്ടുമ്മൽ മോയ്തു ഹാജി മകൻ എലിക്കുന്നുമ്മൽ കുഞ്ഞബ്ദുള്ള (60) ഒമാനിലെ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം അസ്വസ്ഥത അനുഭവപ്പെട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി സലാലയിലുള്ള കുഞ്ഞബ്ദുള്ള അല്‍ അഖ്മർ ഹൊൾസെയിൽ ഷോപ്പ് ജീവനക്കാരനായിരുന്നു.
മാതാവ്: ഹലീമ.
ഭാര്യ: ഫസീല.
മകൾ: ഫൈഹ
സഹോദരന്: മഹമൂദ് (മസ്കറ്റ്).
കൊവിഡ് പരിശോധനയ്ക്കു ശേഷം റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ഭൗതീക ശരീരം നാട്ടിലേക്കു കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.