OMANOMAN SPECIAL
സഹമിൽ വീടിന് തീപിടിച്ച് സ്വദേശി മരിച്ചു

സുഹാർ | വടക്കൻ ബാത്തിന ഗവർണറേറ്റിൽ വീടീന് തീപിടിച്ച് ഒരാൾ മരിച്ചു. സഹം വിലായത്തിലാണ് താമസ കെട്ടിടത്തിന് തീപിടിച്ചത്. സ്വദേശി പൗരൻ മരണപ്പെട്ടതായും സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം ട്വീറ്റ് ചെയ്തു. സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കി.