spot_img
spot_img
HomeOMANഒമാനില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 2.3 ദശലക്ഷം കഴിഞ്ഞു

ഒമാനില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 2.3 ദശലക്ഷം കഴിഞ്ഞു

ഒമാനില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 2.3 ദശലക്ഷം പിന്നിട്ടു. ആഗസ്ത് 22 വരെയുള്ള കണക്കുകള്‍ പ്രകാരം 2,336,980 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 66 ശതമാനം ജനങ്ങളും വാക്‌സിനെടുത്തിട്ടുണ്ട്.
ആദ്യ ഡോസ് മാത്രം സ്വീകരിച്ചത് 1,294,098 (37 ശതമാനം) ആണ്. 1,042,098 പേര്‍ (29 ശതമാനം) രണ്ട് ഡോസ് വാക്‌സിനേഷനും പൂര്‍ത്തീകരിച്ചു.
വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വാക്‌സിനേഷന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ ഗവര്‍ണറേറ്റുകളില്‍ വിദേശി തൊഴിലാളികള്‍ക്ക് സൗജന്യ വാക്‌സീന്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: