spot_img
spot_img
HomeOMANഅവന്യൂസ് മാളിലും ഗ്രാന്‍ഡ് മാളിലും തേനീച്ച കര്‍ഷരുടെ ഔട്ട്ലെറ്റുകള്‍ തുറന്നു

അവന്യൂസ് മാളിലും ഗ്രാന്‍ഡ് മാളിലും തേനീച്ച കര്‍ഷരുടെ ഔട്ട്ലെറ്റുകള്‍ തുറന്നു

മസ്കത്ത്: കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ചൊവ്വാഴ്ച ഗ്രാൻഡ് മാളിലും ഒമാൻ അവന്യൂസ് മാളിലും ഒമാനിലെ തേനീച്ച കര്‍ഷകര്‍ക്ക് തേൻ വിൽക്കാനായി രണ്ട് വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു.

നിലവിലെ കോവിഡ് സാഹചര്യം കാരണം മുമ്പ് റദ്ദാക്കിയ ഒമാനി ഹണി മാർക്കറ്റിന് പകരമായാണ് ഈ മാർക്കറ്റിംഗ് ഔട്ട്ലെറ്റുകൾ സ്ഥാപിച്ചതെന്ന് മന്ത്രാലയത്തിലെ കാർഷിക കയറ്റുമതി, ഇറക്കുമതി പ്രമോഷൻ വിഭാഗം മേധാവി യാക്കൂബ് ബിൻ ജമിൽ അൽ ദറൂഷി പറഞ്ഞു.

വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 55 തേനീച്ച കര്‍ഷകരാണ് ഔട്ട്ലെറ്റിന്‍റെ ഭാഗമാകുന്നത്. എട്ട് ടൺ തേനാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചത്. ഒമാൻ അവന്യൂസ് മാളിലെ തേനീച്ച കര്‍ഷകരുടെ എണ്ണം 20 ഉം ഗ്രാൻഡ് മാളിൽ 35 മാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: