OMANOMAN SPECIAL
ഒമാനിൽ നീറ്റ് സെന്റർ ഇത്തവണയില്ല

മസ്കത്ത് : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) സെന്റർ ഒമാനിൽ അനുവദിക്കണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിക്കപ്പെട്ടില്ല. അതുകാരണം അടുത്ത മാസം 12ന് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കുന്നതിനായി നാട്ടിലേക്ക് തിരിക്കുകയാണ് ഒമാനില്‍ നിന്നുള്ള വിദ്യാർഥികൾ.
ഇന്ത്യൻ എംബസി വഴിയും കേന്ദ്ര മന്ത്രി മുഖാന്തരവും എം പിമാരുടെ നിവേദനത്തിലൂടെയും വിദ്യാർഥികളും രക്ഷിതാക്കളും ശ്രമങ്ങൾ നടത്തിയെങ്കിലും സെന്റർ അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാറിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. ഇത്തവണ ഗൾഫ് മേഖലയിൽ കുവൈത്ത്, യു എ ഇ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് പരീക്ഷ നടക്കുന്നത്. വരുംവര്‍ഷങ്ങളില്‍ സെന്റര്‍ അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം. ഒമാനിലുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.