OMANOMAN SPECIAL

മുസന്ദം ഗവര്‍ണറേറ്റിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി വരുന്നു

ഖസാബ്: മുസന്ദം ഗവർണറേറ്റ് ഭൂമിശാസ്ത്രപരമായ വൈവിധ്യവും മലനിരകളും താഴ്വരകളും മരുഭൂമികളും, അതിശയകരമായെ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും വിശാലമായ ആവാസ കേന്ദ്രമാണ്. ദേശാടനപക്ഷികളുടെ സുരക്ഷിത താവളമാണ് മുസന്ദം ദ്വീപുകൾ. ഇവിടുത്തെ മനോഹാരിത കാണാനും അറിയാനും ആഗ്രഹിക്കുന്ന വിദേശ വിനോദ സഞ്ചാരികൾക്കായി മുസന്ദത്തെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും.

മുസന്ദം ഗവർണറേറ്റിലെ ഓം അൽ തെയർ ദ്വീപ് വർഷം മുഴുവനും യൂറോപ്പിൽ നിന്ന് വരുന്ന ദേശാടനപക്ഷികളുടെ സുരക്ഷിത താവളമാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ളതിനാൽ ദ്വീപിനെ മുസന്ദം നാഷണൽ പാർക്ക് എന്ന പേരിൽ പ്രകൃതി സംരക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള നിർദ്ദേശമുണ്ട്.

Related Articles

Close
%d bloggers like this: