OMANOMAN SPECIAL
പ്രവാസികള്‍ക്ക് ആശ്വാസം; കോവിഷീല്‍ഡ് ഉള്‍പ്പെടെ അഞ്ച് വാക്സിനുകള്‍ക്ക് ഒമാനില്‍ അംഗീകാരം

മസ്കത്ത്: ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ് ഉള്‍പ്പെടെ ഒമാനില്‍ നിലവില്‍ അംഗീകരിച്ചത് അഞ്ച് കൊവിഡ് വാക്സിനുകള്‍. ഓക്സ്ഫഡ് അസ്ട്രാസെനെക്ക, ഫൈസര്‍ ബയോഎന്‍ടെക്, സിനോവാക്, സ്പുട്നിക് എന്നിവയാണ് രാജ്യത്ത് അംഗീകരിച്ചിട്ടുള്ള മറ്റു വാക്സിനുകള്‍.
ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നതാണ് പുതിയ യാത്രാ നിബന്ധന. അംഗീകൃത വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചതായുള്ള വാക്സിന് സര്‍ട്ടിഫിക്കറ്റാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്
അവസാന ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാനിലേക്ക് യാത്രാ അനുമതി. സര്‍ട്ടിഫിക്കറ്റില്‍ സാധുത പരിശോധിച്ച് ഉറപ്പാക്കാവുന്ന ക്യൂ.ആര് കോഡ് നിര്‍ബന്ധമാണ്