മസ്കറ്റ്: ഒമാനും യുഎഇയും തമ്മിലുള്ള അതിർത്തി സെപ്റ്റംബർ 1 ന് വീണ്ടും തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സുപ്രീം കമ്മിറ്റി നിശ്ചയിച്ച വ്യവസ്ഥകൾ അനുസരിച്ച്, ഒമാനും യുഎഇയും തമ്മിലുള്ള അതിർത്തിയിൽ വരുന്നതിനുമുമ്പ് വാക്സിനും പരിശോധനയും എടുത്തിരിക്കണം.
അതിനിടെ അംഗീകൃത വാക്സിനേഷൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക്, പിസിആർ പരീശോധനയിൽ നിന്ന് ജിസിസി രാജ്യങ്ങളിലെ പൗരന്മാരെ ഒഴിവാക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.