OMANOMAN SPECIAL
നാട്ടില്‍ കുടുങ്ങിയ ഒമാനില്‍ നിന്നും ഒറ്റ ഡോസ് വാക്സിന് എടുത്തവര്‍ക്ക് ആശ്വാസം

ഒമാനിൽ നിന്നും ഒറ്റ ഡോസ് വാക്സിൻ എടുക്കുകയും വിദേശത്ത് കുടുങ്ങുകയും ചെയ്ത പ്രവാസികൾക്ക് മടങ്ങിവരാം.
ഒമാനിൽ നിന്നും ഒരു ഡോസ് അംഗീകൃത വാക്സിനേഷൻ എടുത്ത് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് നിബന്ധനകളോടെ തിരിച്ചുവരാനാവുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി പറഞ്ഞു.
ഒമാനിൽ നിന്ന് അംഗീകൃത വാക്സിൻ ഒരു ഡോസ് എടുത്ത വിദേശികൾക്ക് ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് അവർ ഒരു പിസിആർ പരിശോധന നടത്തണം, ഒമാനിൽ എത്തുമ്പോൾ മറ്റൊരു പിസിആർ വീണ്ടും എടുക്കണം. എന്നിട്ട് 7 ദിവസത്തെ ക്വാറന്റൈനിൽ പോകണം. എട്ടാം ദിവസം വീണ്ടും പിസിആർ പരിശോധന നടത്തണം. ഒമാനിൽ നിന്നും താമസിയാതെ തന്നെ അവർ രണ്ടാമത്തെ ഡോസ് വാക്സിനേഷൻ എടുത്തിരിക്കുകയും വേണം.