OMANOMAN SPECIAL
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു

അന്താരാഷ്ട്ര മയക്കു മരുന്ന് സംഘത്തെ ഒമാനിൽ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിയതിനും ലഹരി വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും നേതൃത്വം നല്കിയ സംഘമാണ് റോയൽ ഒമാൻ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 170 കിലോഗ്രാമിലധികം തൂക്കം വരുന്ന നിരോധിത ലഹരി മരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ലഹരി വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ കൂടുതൽ ഗൗരവതരമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.