OMANOMAN SPECIAL
ലുലുവിന്റെ പേരില്‍ വ്യാജ ഓഫര്‍; നിയമനടപടി സ്വീകരിക്കും

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 20-ാം വാര്‍ഷികത്തിന്റെ ഓഫര്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പ്.
വ്യാജ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയാണ് ലുലു ഗ്രൂപ്പിന്റേതെന്ന പേരില്‍ തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഈ വെബ്സൈറ്റിന് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.
തട്ടിപ്പുകളില്‍ വഞ്ചിതരാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യാ സിഇഒ എംഎ നിഷാദ് വ്യക്തമാക്കി. ലുലുലിന്റെ ഔദ്യോഗിക ഔദ്യോഗിക വെബ്സൈറ്റില്‍ മാത്രം കയറി ഓഫറുകള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലിങ്ക് ഇരുപത് പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിക്കുമെന്നാണ് വ്യാജ ഓഫറില്‍ പറയുന്നത്.