OMANOMAN SPECIAL
പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ആധാർ

ആധാറിന് അപേക്ഷിക്കാൻ പ്രവാസികൾക്ക് ഇളവ് അനുവദിച്ച് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.ഐ.ഡി.എ.ഐ). ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള പ്രവാസികൾക്ക് നാട്ടിലെത്തിയാൽ ഉടൻ ആധാറിന് അപേക്ഷിക്കാവുന്നതാണ്.
നേരത്തെ 182 ദിവസം കാത്തിരിക്കണമായിരുന്നു. ഇതിലാണ് ഇളവനുവദിച്ചത്. ഇതനുസരിച്ച് പ്രവാസികൾക്ക് അടുത്തുള്ള ആധാർ എൻറോൾമെൻറ് സെന്ററിൽ പോയി അപേക്ഷിക്കാം. ആധാറില്ലാത്തതിനാൽ ഏറെപ്പേർക്ക് സർക്കാർ ആനുകൂല്യങ്ങൾ വരെ മുടങ്ങിയിരുന്നു.
കഴിഞ്ഞവർഷം മേയിൽ പ്രവാസികൾക്കുള്ള ആധാർ നിബന്ധനയിൽ ഇളവ് വരുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 1947 ൽ വിളിക്കുകയോ help@uidai.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ ചെയ്യാം.