spot_img
spot_img
HomeOMANദുകമിൽ മംഗളൂരു സ്വദേശികൾ കടലിൽ മുങ്ങിമരിച്ചു

ദുകമിൽ മംഗളൂരു സ്വദേശികൾ കടലിൽ മുങ്ങിമരിച്ചു

മസ്‌കത്ത് | കർണാടക മംഗളൂരു സ്വദേശികളായ യുവാക്കളിൽ ദുകമിൽ കടലിൽ മുങ്ങിമരിച്ചു. മഹൂത്തിലാണ് രണ്ട് പേരും അപകടത്തിൽ പെട്ടത്. ഉള്ളാൾ കൊടെപുര സ്വദേശി സമീർ, അലെകളയിലെ റിസ്‌വാന്‍ (25) എന്നിവരാണ് മരണപ്പെട്ടത്. ഒഴിവുദിനത്തിൽ സായാഹ്നം ചെലവഴിക്കാൻ ദുകം കടൽ തീരത്ത് എത്തിയതായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് മരണത്തിന് കാരണമായ അപകടമുണ്ടായത്. റിസ്‌വാന്‍ തെന്നി കടലിൽ വീഴുകയായിരുന്നു. ഇതുകണ്ട് രക്ഷിക്കാൻ ചാടിയ സമീറും അപകടത്തിൽ പെട്ടു. തുടർന്ന് സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലിൽ സമീറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ശനിയാഴ്ച തിരച്ചിൽ തുടരുന്നതിനിടെ വൈകിട്ടോടെയാണ് റിസ്വാന്റെ മൃതദേഹം കണ്ടെത്തിയത്.
സമീറിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. വിവാഹ ചടങ്ങുകൾക്കായി നാട്ടിൽ പോകുവാനുള്ള തയാറെടുപ്പിലായിരുന്നു. ഇരുവരും രണ്ടു വർഷമായി ദുകമിലെ സമുദ്രോത്പന്ന ഭക്ഷ്യ വിഭവ ഫാക്ടറിയിൽ ജോലിക്കാരാണ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: