Covid 19OMANOMAN SPECIAL

ഒമാനിൽ 348 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് ബാധിച്ചു

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 348 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,02,132 ആയി. പുതിയതായി 8 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,057 ആയി. രാജ്യത്ത് 138 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 60 പേർ ഐ.സി.യുവിലാണ്. ഇന്നലെ 13 പേരെയാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ഇതുവരെ 291,531 പേരാണ് ഒമാനില്‍ കോവിഡ് മുക്തരായത്.

Related Articles

Close
%d bloggers like this: