ഒമാനിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് കൂടുതൽ വേഗതയിലാകുന്നു. 2.5 ദശലക്ഷം പേര് ഒരു ഡോസ് വാക്സിനും 1.2 ദശലക്ഷത്തിൽ അധികം പേർ രണ്ട് ഡോസ് വാക്സീനേഷനും പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണനാ വിഭാഗത്തിൽ 71 ശതമാനം പേരും ആദ്യ ഡോസ് കുത്തിവെപ്പെടുത്തു.
രാജ്യത്ത് വാക്സീനേഷൻ ആരംഭിച്ചത് മുതൽ ആഗസ്ത് 29 വരെയുള്ള കണക്കുകൾ പ്രകാരം ഇതിനോടകം വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 2,504,214 ആണ്. മുൻഗണനാ വിഭാഗത്തിൽ പെട്ട വിദ്യാർഥികൾ ഉൾപ്പടെയുള്ളവരുടെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. മൂന്ന് ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ക്കാണ് വാക്സീന് നല്‍കുന്നത്.
1,248,206 പേരാണ് രണ്ട് ഡോസ് വാക്സീനേഷനും പൂർത്തീകരിച്ചത്. മുൻഗണനാ വിഭാഗത്തിൽ 35 ശതമാനമാണിതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഗവര്‍ണറേറ്റുകളിലും വാക്സിനേഷന് കാമ്പയിന് സജീവമായി ഇപ്പോഴും തുടരുകയാണ്.