Covid 19OMAN

ഒമാന്‍ ആശ്വാസം: കോവിഡ് കുറയുന്നു; ഇന്നലെ രോഗം ബാധിച്ചത് 61 പേര്‍ക്ക്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,02,300 ആയി. പുതിയതായി ഒരു കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,064 ആയി. രാജ്യത്ത് 112 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 54 പേർ ഐ.സി.യുവിലാണ്. ഇന്നലെ 9 പേരെയാണ് പുതിയതായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ഇതുവരെ 291,904 പേരാണ് ഒമാനില്‍ കോവിഡ് മുക്തരായത്. ഇതോടെ രോഗമുക്തി നിരക്ക് 96.6 ശതമാനമായി.

Related Articles

Close
%d bloggers like this: