OMANOMAN SPECIAL
ഒമാനിലെ പൊതുമാപ്പ്: പിഴ കൂടാതെ രാജ്യം വിടാനുളള സമയം സെപ്റ്റംബർ 30 വരെ നീട്ടി

തൊഴിൽ, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകൾ ഇല്ലാതെ ഒമാൻ വിടുന്നതിനുള്ള സമയ പരിധി സെപ്തംബര്‍ 30 വരെ ദീർഘിപ്പിച്ചു. ഏഴാം തവണയാണ് കാലാവധി നീട്ടി നൽകുന്നത്.
പതിനായിരക്കണക്കിന് പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നിരവധി പേർ നാടണഞ്ഞതായും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബർ 31ന് ശേഷം നിയമം ലംഘിച്ച് കഴിയുന്നവർക്ക് നാടണയണമെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. കൊവിഡ് പശ്ചാത്തലത്തിലാണ് സൗകര്യം ഉപയോഗപ്പെടുത്താൻ കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മടങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയും സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ജൂൺ 30ന് മുമ്പ് രജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ മടങ്ങാൻ സാധിക്കുക.