OMANOMAN SPECIAL
ആരോഗ്യ മേഖലയില്‍ ഇന്ത്യയും സുല്‍ത്താനേറ്റും സഹകരണം വര്‍ധിപ്പിക്കും

ആരോഗ്യ മേഖലയിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇന്ത്യയും ഒമാനും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദും ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മുനു മഹാവറും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
മസ്കത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.