
ഒമാൻ 86,400 ഡോസ് ആസ്ട്രാസെനക വാക്സിൻ ലഭിച്ചു . ലോകത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന നടത്തിവരുന്ന കൊവാക്സ് കാമ്പയിന്റെ ഭാഗമായാണ് ഒമാന് വാക്സിൻ ലഭിച്ചത്. 170 രാജ്യങ്ങളിലായി പത്ത് കോടി വാക്സിനാണ് ലോകാരോഗ്യ സംഘടന എത്തിച്ചു നൽകിയത്.
ഒമാന് വാക്സീൻ നൽകിയതിൽ ലോകാരോഗ്യ സംഘടനക്ക് നന്ദി രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു. ഒമാൻ ഇതിനോടകം 80 ലക്ഷത്തിൽ പരം വാക്സീൻ ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. നാല് ലക്ഷത്തോളം വാക്സീൻ സ്വന്തമാക്കുകയും ചെയ്തു.