OMAN

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് 1.64 കോടി രൂപ കൈമാറി

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് 1.64 കോടി രൂപ കൈമാറി. 2018ൽ കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി സ്വരൂപിച്ച തുകയാണ് മൂന്ന് വർഷത്തിന് ശേഷം കൈമാറുന്നത്. ഒമാൻ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു പണം സമാഹരിച്ചത്. മൂന്ന് മാസം നീണ്ടുനിന്ന ക്യാമ്പയിനിൽ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളും ഉൾപ്പടെ പണം ശേഖരിച്ചിരുന്നു.
1,64,24,832 രൂപയാണ് കേരള സർക്കാറിലേക്ക് കൈമാറിയത്. പണം ലഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം സോഷ്യൽ ക്ലബിന് ലഭിച്ചു. അഞ്ച് കോടി രൂപയുടെ സഹായ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ ലക്ഷ്യം വെച്ചതായി സോഷ്യൽ ക്ലബ് പ്രഖ്യാപിച്ചിരുന്നു. സോഷ്യൽ ക്ലബിന് കീഴിലെ വിവിധ വിഭാഗങ്ങൾ, പ്രവാസി സാമൂഹിക- സാംസ്‌കാരിക സംഘടനകൾ, കൂട്ടായ്മകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പണം നൽകി സോഷ്യൽ ക്ലബിന്റെ ധന സമാഹരണവുമായി സഹകരിച്ചിരുന്നു.

Related Articles

Close
%d bloggers like this: