OMANOMAN SPECIAL
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ചേർക്കാനും തിരുത്തലുകള്‍ക്കും അവസരം

മസ്കത്ത് : വാക്സീനേഷൻ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തിരുത്തുന്നതിനും കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിനും അവസരമൊരുക്കി ആരോഗ്യ മന്ത്രാലയം. തറസ്സുദ് പ്ലസ് ആപ്ലിക്കേഷനിൽ ഹോം പേജ് ആയി സർട്ടിഫിക്കറ്റ് നൽകി എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ആപ്പിൽ നൽകിയിട്ടുള്ള വാക്സീനേഷൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ ചേർക്കാൻ സാധിക്കും. നേരത്തെ സർട്ടിഫിക്കറ്റിൽ ഇല്ലാതിരുന്ന പാസ്പോർട്ട് നമ്പർ, ജനന തീയതി, റസിഡൻസ് കാർഡ് കാലാവധി എന്നിവയെല്ലാം ഇപ്പോൾ ചേർക്കാനാകും.
മറ്റേതെങ്കിലും വ്യക്തികളുടെ പി സി ആർ പരിശോധന- വാക്സീനേഷൻ വിവരങ്ങൾ ഇതേ ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഇതു നീക്കം ചെയ്യാനാകും. നേരത്തെ നൽകിയ പാസ്പോർട്ട് നമ്പർ, സിവിൽ ഐ ഡി നമ്പർ തുടങ്ങിയവയിലെ തെറ്റുകളും ഇപ്പോൾ തിരുത്താം.