spot_img
spot_img
HomeOMANപ്രവാസികള്‍ നാട്ടിലേക്കയച്ച പണത്തില്‍ 4% ഇടിവ്; എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ്

പ്രവാസികള്‍ നാട്ടിലേക്കയച്ച പണത്തില്‍ 4% ഇടിവ്; എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ്

ഒമാനിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്‍റെ അളവ് കുത്തനെ കുറഞ്ഞു. 2012നെ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് 2020ൽ രേഖപ്പെടുത്തിയതെന്ന് ദേശീയ സ്ഥിതി വിവര വിഭാഗം 2021ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊവിഡ് സാഹചര്യങ്ങളും വിദേശികളുടെ എണ്ണത്തിലുണ്ടായ ഇടിവും വിദേശത്തേക്കുള്ള പണമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്.
2020ൽ വിദേശികൾ അയച്ച പണത്തിന്റെ തോത് മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം കുറഞ്ഞ് 3.37 ശതകോടി റിയാലായി. എട്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്. 2019ൽ 3.51 ശതകോടി റിയാലാണ് പ്രവാസികൾ നാടുകളിലേക്ക് അയച്ചിരുന്നത്. ഇക്കാലത്തിനിടയിൽ ഏറ്റവും ഉയർന്ന തുക അയച്ചത് 2015ൽ ആയിരുന്നു, 4.22 ശതകോടി റിയാൽ.
കൊവിഡ് പശ്ചാത്തലത്തിൽ വിദേശികളിലുണ്ടായ കുറവ്, തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറക്കൽ, സ്ഥാപനം അടച്ചുപൂട്ടൽ തുടങ്ങിയ വിവിധ കാരണങ്ങൾ നാട്ടിലേക്ക് പണമയക്കുന്നത് കുറയാനിടയാക്കി.
ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍ രാജ്യങ്ങളിലേക്ക് വലിയ തുകയാണ് പ്രവാസികളില്‍ നിന്ന് ലഭിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: