OMANOMAN SPECIAL
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ 15.7 % കുറവ്

ഒമാനിലെ വിദേശി ജനസംഖ്യയിൽ ഒരു വർഷത്തിനിടെ 15.7 ശതമാനം കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര വിഭാഗം പറയുന്നു. 2020ൽ മാത്രം 270,000 വിദേശികൾ രാജ്യം വിട്ടു. കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറക്കാൻ നിർബന്ധിതരായി. 125,000 ഇന്ത്യക്കാർ മാത്രം കഴിഞ്ഞ വർഷം ഒമാൻ വിട്ടതായാണ് കണക്കുകൾ.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2019ൽ ഒമാനിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 1,712,798 ആണ്. കഴിഞ്ഞ വർഷം ഡിസംബർ ആകുമ്പോൾ വിദേശി തൊഴിലാളികൾ 1,443,128 ആയി കുറഞ്ഞു.