ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി തീരുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. സുൽത്താൻ ഹൈതം ബിൻ താരിക് പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരമാണ് റസിഡന്റ് നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. സുൽത്താന്റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഭേദഗതി പ്രാബല്യത്തിൽ വന്നു.
നേരത്തെ റസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കിയാൽ മതിയായിരുന്നു.
കാരണം വ്യക്തമാക്കാതെ പുതിയ റസിഡന്റ് കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും അനുമതിയുണ്ടായിരിക്കുമെന്നും ഭേദഗതി വരുത്തിയുള്ള പുതിയ രാജകീയ ഉത്തരവിൽ വ്യക്തമാക്കുന്നു.
സിവിൽ സ്റ്റാറ്റസ് നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പത്ത് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ സ്വദേശി പൗരന്മാരും തിരിച്ചറിയിൽ കാർഡ് സ്വന്തമാക്കണം.
നേരത്തെ 15 വയസിന് മുകളിലുള്ളവർക്കാണ് ഐ ഡി കാർഡ് നിർബന്ധമായിരുന്നത്
ഇനിമുതല്‍ വിദേശികളുടെ റസിഡന്റ് കാർഡ് കാലാവധി തീരുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം; രാജകീയ ഉത്തരവിറങ്ങി
RELATED ARTICLES