ഒമാനിൽ വിദേശി ജനസംഖ്യ വീണ്ടും കുറഞ്ഞതായി ദേശീയ സ്ഥിതി വിവര വിഭാഗം കണക്കുകൾ. സെപ്തംബർ നാല് വരെയുള്ള കണക്കുകൾ പ്രകാരം 4,416,603 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. 2,778,872 സ്വദേശികളും 1,637,731 പേർ വിദേശികളുമാണ് നിലവിലുള്ളത്.
ആഗസ്ത് 21ന് ഒമാനിലെ വിദേശളികളുടെ എണ്ണം 1,655,643 ആയിരുന്നു. രണ്ടാഴ്ചക്കിടെ 17,912 പേർ രാജ്യം വിട്ടതായി കണക്കുകൾ പറയുന്നു.
നാല് വർഷത്തിനിടെ 37.10 ശതമാനം വിദേശികൾ കുറഞ്ഞു. 2017 ഏപ്രിൽ 22ന് ആണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന വിദേശി ജനസംഖ്യാ നിരക്ക്. 46 ശതമാനം ആയിരുന്നു വിദേശികൾ.