ഒമാൻ സുൽത്താന്റെ ആശംസകൾക്ക് നന്ദി അറിയിച്ച് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദേശമയച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കഴിഞ്ഞ മാസം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് രാഷ്ട്രപതിക്ക് സന്ദേശം അറിയിച്ചിരുന്നു. സുൽത്താന് എല്ലാവിധ ആശംസകളും അറിയിച്ച രാഷ്ട്രപതി, സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഒമാനും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് താത്പര്യപ്പെട്ടതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ ഭരണാധികാരിക്ക് ആയുരാരോഗ്യവും സന്തോഷങ്ങളും നേരുന്നതായും രാംനാഥ് കോവിന്ദ് സന്ദേശത്തിൽ പറഞ്ഞു.