spot_img
spot_img
HomeCovid 19ആശ്വാസം; ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 67 പേര്‍ക്ക് മാത്രം

ആശ്വാസം; ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 67 പേര്‍ക്ക് മാത്രം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 67 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,02,815 ആയി. പുതിയതായി 3 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,081 ആയി. രാജ്യത്ത് 85 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 36 പേർ ഐ.സി.യുവിലാണ്. ഇന്നലെ 8 പേരെയാണ് ഹോസ്പിറ്റലില്‍ പുതിയതായി അഡ്മിറ്റ് ചെയ്തത്. ഇതുവരെ 292,816 പേരാണ് ഒമാനില്‍ കോവിഡ് മുക്തരായത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: