OMANOMAN SPECIAL
മസ്കത്ത് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 75 ലക്ഷം രൂപയും ലക്സസ് കാറും സ്വന്തമാക്കി മലയാളികള്‍

മസ്കത്ത് ഡ്യൂട്ടി ഫ്രീ നടത്തിവരുന്ന ക്യാഷ് ആന്റ് കാർ നറുക്കെടുപ്പിൽ പ്രവാസി മലയാളികൾ വിജയികളായി. മലപ്പുറം തിരൂർ സ്വദേശി മുജീബുറഹ്മാൻ 1,000 ഡോളറും കൊല്ലം പാരിപ്പള്ളി സ്വദേശി നന്ദകുമാർ നാരായണ കുറുപ്പ് ലെക്സസ് കാറും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. മസ്കത്ത് നഗരസഭാ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു നറുക്കെടുപ്പ്. നേരത്തെയും നിരവധി മലയാളികളാണ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയികളായത്. ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കളിൽ 60 ശതമാനം കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്നും അധികൃതർ പറഞ്ഞു.
അതേസമയം, നറുക്കെടുപ്പിൽ ലഭിച്ച സമ്മാന തുകയിൽ നിന്ന് 50 ശതമാനം വൃദ്ധസദനത്തിനായി നീക്കിവെക്കുമെന്ന് മലപ്പുറം സ്വദേശി മുജീബ് പറഞ്ഞു. ഇടുക്കിയിൽ വൃദ്ധസദനം ആരംഭിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഒരുപാട് പേർക്ക് പരിചരണമൊരുക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മാന തുക ഇത്തരം പ്രവൃത്തികൾക്കായി നീക്കിവെക്കുന്നത് സന്തോഷകരമാണെന്ന് മസ്കത്ത് ഡ്യൂട്ടി ഫ്രീ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോബ് മാരിയറ്റ് പറഞ്ഞു.