OMAN
വടക്കന്‍ ബാത്തിനയില്‍ ഗർഭിണികൾക്ക് വാക്സീനേഷൻ ആരംഭിച്ചു

വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഗർഭിണികൾക്ക് വാക്സീനേഷൻ ആരംഭിച്ചു. കഴിഞ്ഞദിവസം തുടക്കം കുറിച്ച ക്യാമ്പയിനിൽ ഒരു മാസം ഗർഭിണിയായവർക്ക് മുതൽ വാക്സീൻ ലഭ്യമാക്കും. എല്ലാ പ്രായക്കാർക്കും വാക്സീൻ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗവർണറേറ്റിലെ മുഴുവൻ വാക്സീനേഷൻ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഫൈസർ വാക്സീനാണ് കുത്തിവെപ്പ് നടത്തുന്നത്. രണ്ടാഴ്ചക്കിടെ മറ്റു വാക്സീനുകൾ സ്വീകരിക്കാത്തവർക്കാണ് കൊവിഡ് വാക്സീൻ സ്വീകരിക്കാനാവുക. തറസ്സുദ് പ്ലസ് ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.