Covid 19
ആശ്വാസം; ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 57 പേര്‍ക്ക് മാത്രം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 57 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,02,924 ആയി. പുതിയതായി ഒരു കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,084 ആയി. രാജ്യത്ത് 82 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 26 പേർ ഐ.സി.യുവിലാണ്. ഇന്നലെ 10 പേരെയാണ് ഹോസ്പിറ്റലില്‍ പുതിയതായി അഡ്മിറ്റ് ചെയ്തത്. ഇതുവരെ 293,007 പേരാണ് ഒമാനില്‍ കോവിഡ് മുക്തരായത്.